മുണ്ടകന്‍കൃഷി ചെയ്യാത്ത നെല്പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പയര്‍കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍. എല്ലാവിധ പയര്‍വര്‍ഗവിളകളുടെയും വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിത്തുകള്‍ റൈസോബിയം എന്ന ജൈവവളവുമായി സംയോജിപ്പിച്ച ശേഷം വിതയ്ക്കുകയാണെങ്കില്‍ 15 – 20 % വരെ ഉത്പാദനത്തില്‍ വര്‍ദ്ധനവ് ലഭിക്കാന്‍ കാരണമാകും. 5 മുതല്‍ 10 കിലോഗ്രാം വരെ വിത്തുകള്‍ പരിചരിക്കുന്നതിനു 500 ഗ്രാം റൈസോബിയത്തോടൊപ്പം ആവശ്യമായ വെള്ളമോ അല്ലെങ്കില്‍ തലേ ദിവസത്തെ കഞ്ഞിവെള്ളമോ കൂട്ടിച്ചേര്‍ത്തു അതിലേക്ക് വിത്തുകള്‍ മുക്കിവെച്ചശേഷം നേരിട്ട് വെയില് ഏല്‍ക്കാത്ത തണലുള്ള സ്ഥലങ്ങളില്‍ ചണച്ചാക്കില്‍ വിത്തുകള്‍ നിരത്തി ഉണക്കിയ ശേഷം പെട്ടെന്ന് തന്നെ വിതയ്ക്കുകയാണ് ചെയ്യേണ്ടത്. കഞ്ഞി വെള്ളത്തില്‍ റൈസോബിയം ചേര്‍ക്കുന്നത് വഴി വിത്തുകളില്‍ റൈസോബിയം നല്ല രീതിയില്‍ ഒട്ടിപ്പിടിക്കാന്‍ സഹായിക്കും