കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി വെറ്ററിനറി കോളേജിൽ സെന്റർ ഫോർ അനിമൽ അഡാപ്റ്റേഷൻ ടു എൻവിയോൺമെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന്റെ (CAADECCS) നേതൃത്വത്തിൽ ‘മൃഗോല്പാദനരംഗത്തെ നൂതനകാലാവസ്ഥാ അനുകൂലനരീതികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ലോകത്തെ പ്രമുഖ വെറ്ററിനറി ശാസ്ത്രജ്ഞരിലൊരാളായ പോണ്ടിച്ചേരിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഡീൻ കൂടിയായ ഡോ വീരസാമി സെജിയാൻ ആണ് പ്രഭാഷണം നൽകിയത്.
വെറ്ററിനറി കോളേജിൽ പ്രഭാഷണം
