വാഴയിൽ ഇലത്തീനിപ്പുഴുവിന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകൾ പുഴുവിനോട് കൂടി തന്നെ പറിച്ച് നശിപ്പിച്ച് കളയുക. ആക്രമണം രൂക്ഷമായാൽ 2 മില്ലി ക്വിനാൽഫോസ് 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 3 മില്ലി ക്ലോറാൻട്രാനിലിപ്രോൾ 10 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.