കേരള കാർഷികസർവ്വകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ടിൻ്റെയും കാർഷികകോളേജ് വെള്ളാനിക്കരയിലെ അവസാനവർഷ ബിരുദവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അവധിക്കാലക്ക്യാമ്പിൻ്റെ രജിസ്ട്രേഷന് തുടക്കമായി. കുട്ടികൾക്ക് അടിസ്ഥാന കൃഷിപാഠങ്ങൾ പകർന്നുകൊടുക്കുക എന്നതാണ് ക്യാമ്പിൻ്റെ ലക്ഷ്യം. എഴാംക്ലാസുമുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മെയ് 27 മുതൽ 29 വരെ തൃശ്ശൂർ വെള്ളാനിക്കരയിൽ സ്ഥിതിചെയ്യുന്ന കർഷകഭവനിൽ വെച്ചാണ് ‘കുഞ്ഞോളങ്ങൾ’ എന്ന പേരിൽ ക്യാമ്പ് നടക്കുന്നത്. 1500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ : 0487 -2371104
കുട്ടികൾക്ക് കൃഷിപാഠങ്ങൾ പകരാൻ ‘കുഞ്ഞോളങ്ങൾ’
