കോട്ടയം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംരംഭം നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിൾ കിയോസ്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകരുടെ കാർഷിക ഉത്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് കിയോസ്കിന്റെ ലക്ഷ്യം. ഇടമറ്റം കുന്നേമുറി പാലത്തിനു സമീപം നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനിക്കൽ ആദ്യ വിൽപന നടത്തി.
ഭരണങ്ങാനത്ത് കുടുംബശ്രീ വെജിറ്റബിൾ കിയോസ്ക്
