ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും പനവല്ലി ക്ഷീര സംഘത്തിൽ നടന്നു. ഒ.ആർ കേളു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പശുക്കളുടെ വിതരണം, പുൽകൃഷി വ്യാപനം, അവിശ്വാധിഷ്ഠിത ധനസഹായം, പ്രത്യേക ഗുണമേന്മ പരിപാടി, എഫ്.സി.പി എന്നീ പദ്ധതികൾ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. സംസ്ഥാനത്ത് 13 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതി ജില്ലയിൽ തിരുനെല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകളിൽ ലഭ്യമായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ പാൽ ഉൽപാദനം വർദ്ധിച്ച് സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.