കോട്ടയം, ജില്ലാ ക്ഷീരസംഗമം 2024 ൻ്റെ ലോഗോ ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു. “ഉണർവ്- അക്ഷര നഗരിയുടെ ക്ഷീരധ്വനി ” എന്ന പേരിൽ 2024 ജനുവരി അഞ്ച് ,ആറ് തീയതികളിൽ കടുത്തുരുത്തി അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളിയിൽ വച്ചു നടത്തുന്ന പരിപാടിയിൽ മന്ത്രിമാർ, എം. പി മാർ,എം. എൽ. എ മാർ,ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സഹകാരികൾ ശാസ്ത്ര സാങ്കേതിക വിദഗ്ധർ, ജീവനക്കാർ, സാംസ്കാരിക പ്രവർത്തകർ മുതലായവർ പങ്കെടുക്കും. കുലശേഖരമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശന മത്സരം, പൊതു സമ്മേളനം സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ചർച്ചകൾ, കലാസന്ധ്യ, ക്ഷീരകർഷക വിജയഗാഥ, കർഷക ശാസ്ത്ര കോൺഗ്രസ്സ്, എക്സിബിഷൻ സ്റ്റാളുകൾ എന്നിവ സംഘടിപ്പിക്കും.