Menu Close

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇൻന്റേൺഷിപ്പ് അറ്റ് കൃഷിഭവൻ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ)/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും ജില്ലാ കൃഷിഓഫീസ് എറണാകുളം, ബ്ലോക്ക് തലത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ ഓഫ് ലൈനായും അപേക്ഷ സ്വീകരിക്കുന്നതാണ്. അപേക്ഷഫോറം www.keralaagriculture.gov.in എന്ന website ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പ്രായപരിധി : 2023 ആഗസ്റ്റ് 1ന് 18 – 41. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 2023 ഒക്ടോബർ 5.