കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് ‘അര്‍പ്പിത’കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു.
മികച്ച വിത്തുകള്‍, പച്ചക്കറി-തെങ്ങിന് തൈകള്‍, ഫലവൃക്ഷത്തൈകള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള നടീല്‍ വസ്തുക്കള്‍, മട്ടുപ്പാവ് കൃഷിയിലേക്ക് പോട്ടിങ് മിശ്രിതവും തൈകളും നിറച്ച ബാഗുകള്‍, പച്ചക്കറിപ്പന്തല്‍, കെണികള്‍ സ്ഥാപിക്കല്‍ തുടങ്ങി കൃഷിക്ക്് ആവശ്യമായ എല്ലാ സേവനങ്ങളും പദ്ധതിയിലൂടെ സാധ്യമാക്കുന്നു.
ചിറക്കര കൃഷിഭവന് സമീപമാണ് കൃഷിക്കൂട്ടത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൃഷിയിടം സജ്ജമാക്കുന്നതിന് മികച്ച പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭ്യമാക്കുന്നതിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കാനും കൃഷിക്കൂട്ടത്തിലൂടെ സാധിക്കും. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ കാര്‍ഷിക വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കര്‍ഷകക്കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് കൃഷി ഓഫീസര്‍ അഞ്ജു വിജയന് വ്യക്തമാക്കി.