കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നോർത്ത് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കോഴിക്കോട് നോർത്തിലെ കാര്‍ഷിക പുരോഗതി
✓ വീടുകൾ കേന്ദ്രീകരിച്ച് വെർട്ടിക്കൽ ഗാർഡൻ, മട്ടുപ്പാവ് കൃഷി.
✓ കൃഷിക്കുട്ടങ്ങളുടെ നേത്യത്വത്തിൽ ജൈവോത്പാദനോപാധികളുടെ നിർമ്മാണം, ഉത്പന്ന സംസ്കരണം.
✓ 37 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.
✓ കാർഷികമേഖലയിൽ സൃഷ്ടിച്ചത് പുതിയ 555 തൊഴിലവസരങ്ങൾ.
✓ 40 ഹെക്ടറിൽ ജൈവകൃഷി ആരംഭിച്ചു.
✓ സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ പ്രത്യേക പദ്ധതി പ്രകാരം കൃഷി.
✓ 20 ഹെക്ടറിൽ പുതുക്കൃഷി ആരംഭിച്ചു.