Menu Close

എലത്തൂരിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

എലത്തൂരിലെ കാര്‍ഷികപുരോഗതി

✓ കൂൺ വിത്തുത്പാദനം, കപ്പ ചിപ്‌സ് യൂണിറ്റ്, ‘വയനാടൻസ്’ ബ്രാൻഡഡ് ഉത്പന്നങ്ങൾ (വാക്വം ഫ്രൈഡ്) തുടങ്ങി ശ്രദ്ധേയമായ യുവസംരംഭകത്വങ്ങൾ.

✓ പാടശേഖരങ്ങൾക്ക് ട്രാക്ടർ റാംപ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകി.

✓ 116 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.

✓ 2500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

✓ 333 ഹെക്ടറില്‍ ജൈവകൃഷി ആരംഭിച്ചു.

✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്ന പദ്ധതി പ്രകാരം 10 നൂതന സംരംഭങ്ങൾ ആരംഭിച്ചു.

✓ 120 ഫാം പ്ലാനുകൾ തുടങ്ങി.