കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പൂഞ്ഞാറിലെ കാര്‍ഷിക പുരോഗതി
✓ 5 ഇക്കോഷോപ്പുകൾ ആരംഭിച്ചു
✓ 2 അഗ്രോ സർവീസ് സെൻ്ററുകൾ ആരംഭിച്ചു
✓ കർഷകരുടെ 4 ഉത്പന്നങ്ങൾ കേരളാ ഗ്രോ ബ്രാൻഡിൽ വിപണനത്തിന് സജ്ജമാകുന്നു
✓ എല്ലാ പഞ്ചായത്തുകളിലും ആഴ്ച ചന്തകൾ ആരംഭിച്ചു
✓ 650 ഹെക്ടറിൽ ജൈവകൃഷി
✓ ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 10 നൂതന സംരംഭങ്ങൾ
✓ 453.7 ഹെക്ടറിൽ പുതു കൃഷി
✓ RIDF ൽ ഉൾപ്പെടുത്തി ചെറുമല പാലക്കാത്തടം നീർത്തട വികസനത്തിന് 1.47 കോടി രൂപയുടെയും മൈലത്തടി നീർത്തടത്തിന് 1.36 കോടി രൂപയുടെയും പദ്ധതികൾ നടപ്പാക്കി