കോട്ടയം ജില്ലയിലെ പാല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പാലയിലെ കാര്‍ഷിക പുരോഗതി
✓ തലനാടൻ ഗ്രാമ്പുവിന് ഭൗമസൂചികാ പദവി നേടിയെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
✓ 3 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു
✓ 2 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു
✓ 9 ഇക്കോഷോപ്പുകൾ ആരംഭിച്ചു
✓ 900 ഹെക്ടറിൽ ജൈവകൃഷി, 4 FPO കൾ ആരംഭിച്ചു
✓ 130 കൃഷിത്തോട്ടങ്ങൾ
✓ 155 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
✓ 412.6 ഹെക്ടറിൽ പുതുകൃഷി
✓ 2.2 ഹെക്ടറിൽ പുഷ്പകൃഷി
✓ പാലാ ഹരിതം FPOയുടെ തേൻ ഉത്പന്നങ്ങൾക്ക് കേരളാഗ്രോ ബ്രാൻഡിങ്ങിനുള്ള നടപടികൾ പുരോഗമിക്കുന്നു
✓ 360 പുതിയ തൊഴിലവസരങ്ങൾ