കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍മിഷന്‍ മുഖേന കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂണ്‍ഉത്പാദന യൂണിറ്റുകള്‍ക്ക് പുറമേ 2 വന്‍കിട കൂണ്‍ഉല്‍പ്പാദന യൂണിറ്റും, 1 കൂണ്‍ വിത്തുത്പാദന യൂണിറ്റ്, 3 കൂണ്‍ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ഗ്രാമം. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് ബ്ലോക്കിനെയാണ് കൂണ്‍ഗ്രാമത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുള്ളവര്‍ കരം അടച്ച രസീത്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷിക്കേണ്ടതാണ്.