എന്തിനാണ് മണ്ണുപരിശോധന ?
മണ്ണിന്റെ രാസ- ഭൗതിക-ജൈവ സ്വഭാവം നിര്ണയിക്കുന്നതിനും , കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ വിളപരിപാലനത്തിനുതകുന്ന സാഹചര്യങ്ങൾ ക്രമീകരിക്കുന്നതിനും , വളം കാര്യക്ഷമമായിപ്രയോഗിച്ചുകൊണ്ടു ഉല്പാദന മികവിനും, സർവോപരി കൃഷിഭൂമിയെ വിളഭൂമിയായി നിലനിർത്തുന്നതിനും സഹായകരമാണ്
മണ്ണ് പരിശോധനയിലെ പ്രധാന ഘടകങ്ങൾ
- മണ്ണിലെ pH
- മണ്ണിൻറെ ജൈവാംശം
- മണ്ണിന്റെ ലവണാംശം
- മണ്ണിലെ പോഷകങ്ങൾ
- മണ്ണിന്റെ ഘടന ,രചന
മണ്ണ് സാമ്പിൾ ശേഖരിക്കേണ്ട വിധം
- കൃഷിഭൂമിയുടെ വിസൃതി അനുസരിച്ചു കൃഷിയിടത്തെ പ്രതിനിധാനം ചെയുന്നരീതിയിൽ ആകണം മണ്ണ് സാമ്പിൾ ശേഖരിക്കുവാൻ
- അഞ്ചേക്കർ വിസ്തീർണം ഉള്ള സ്ഥലം വരെ കുറഞ്ഞത് ഒരു സാമ്പിൾ എന്ന രീതിയിൽ വേണം മണ്ണ് സാമ്പിൾ ശേഖരിക്കുവാൻ
- ഹ്രസ്വ കാലവിളകൾക്കു ഒരടി താഴ്ചയിൽനിന്നും ദീർഘ കാലവിളകൾക്കു ഒരടിയിലും ഒന്നരയടിയിലും താഴ്ചയുള്ള മേൽമണ്ണും, അടിമണ്ണുംഎന്നീ രണ്ടു സാമ്പിളുകൾ ശേഖരിക്കേണ്ടതാണ്
- സാമ്പിളുകൾ എടുക്കുന്നസ്ഥലം പുല്ലും ഉണങ്ങിയ കരിയിലകളും നീക്കം ചെയ്തു വൃത്തിയാക്കി അഞ്ചുമുതൽ പതിനഞ്ചുവരെ പോയിന്റുകളിൽ നിന്ന് സാമ്പിൾ എടുക്കണം സാമ്പിൾ ZIG ZAG രീതിയിൽ വേണം ശേഖരിക്കേണ്ടത്
- ഓരോ സാമ്പിൾ ശേഖരിക്കുമ്പോഴും V ആകൃതിയിൽ മണ്ണ് കുഴിച്ചു എടുക്കുക കുഴിയുടെ ഒരുവശത്തു ഒരടി ആഴം രേഖപ്പെടുത്തി ഒരുപരന്നകത്തി (ഇരുമ്പു വസ്തു ആകരുത് )ഉപയോഗിച്ച് ഒരിഞ്ചു കനത്തിൽ മുകളിൽ നിന്ന് താഴെ വരെ മണ്ണ് അരിഞ്ഞു ഒരുപരന്ന പാത്രത്തിലോ കട്ടിയുള്ള പേപ്പറിലോ ശേഖരിക്കുക. അടിമണ്ണ് എടുക്കുന്നതിനു ഒരടിമുതൽ ഒന്നരയടിവരെ രേഖപ്പെടുത്തി മേൽപറഞ്ഞതുപോലെ മണ്ണ് അരിഞ്ഞെടുത്തു ശേഖരിക്കുക ഈ രീതിയിൽ ഓരോ സാംപ്ലിങ് പോയിന്റിൽനിന്നും മണ്ണ് ശേഖരിക്കുക .
Vijeesh Vishambaran
(AGRI EXPERT & ABTEC BIOSCIENCES)