വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ നീനു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ഗ്രാമസഭയിൽ അപേക്ഷ നൽകിയ ഇരുനൂറ്റി എൺമ്പത് വീടുകളിലാണ് അടുക്കളത്തോട്ടം ഒരുങ്ങുന്നത്. തക്കാളി, മുളക്, വഴുതന തൈകളാണ് കൃഷിഭവൻ വഴി വിതരണം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്.