കോട്ടയം, ജില്ലാ കാർഷിക വികസന-കർഷകക്ഷേമവകുപ്പിന്റെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി കിസാൻ മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മേള അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീളുന്ന മേളയിൽ കർഷകരുടെ വിവിധ ഉത്പന്നങ്ങളും നടീൽവസ്തുക്കളും പ്രദർശിപ്പിക്കും. സെമിനാറുകൾ, ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.