മൃഗസംരക്ഷണമേഖലയിലുള്ള പരമാവധി കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന് ആരംഭിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി മൃഗപരിപാലനം ചെയ്യുന്ന കര്‍ഷകര്‍ക്ക് അംഗമായി ചേരാവുന്നതാണ്. കിസാന്‍ ക്രെഡിറ്റ്കാര്‍ഡ് പദ്ധതി വഴി സെക്യൂരിറ്റി കൂടാതെ 160000 രൂപ വരെയും അതിനു മുകളിലുള്ള തുകയ്ക്ക് ലളിതമായ വ്യവസ്ഥയില്‍ പരമാവധി 3 ലക്ഷം രൂപ വരെയും കര്‍ഷകര്‍ക്കു വായ്പ ലഭിക്കും. വായ്പകള്‍ അതാതു ബാങ്കുകളുടെ പലിശനിരക്കുകള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പദ്ധതിയുടെ ഭാഗമാകുന്നതിന് കര്‍ഷകര്‍ക്ക് മൃഗാശുപത്രി മുഖാന്തിരം 2024 ഫെബ്രുവരി 15 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, കരമടച്ച രസീത് എന്നിവയുടെ കോപ്പികളും സമര്‍പ്പിക്കണം