Menu Close

ക്ഷീരകർഷകർക്കുംക്ഷീരസഹകരണ സംഘങ്ങൾക്കുള്ള അവാർഡുകള്‍ക്ക് അപേക്ഷിക്കാം

സ്വയംപര്യാപ്തതയിലേക്കു കുതിക്കുന്ന കേരളത്തിലെ പാലുല്പാദനമേഖലയക്കുള്ള ആദരവായി സംസ്ഥാനക്ഷീരവകുപ്പ് മികച്ച ക്ഷീരകർഷകർക്കുള്ള ക്ഷീരസഹകാരി അവാർഡ്, മികച്ച ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള ഡോ.വർഗ്ഗീസ് കുര്യൻ അവാർഡ് എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

ഫെബ്രുവരി മാസം 16, 17 തീയതികല്‍ ഇടുക്കി ജില്ലയിലെ അണക്കരയിൽ വച്ച് നടക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമം പടവ് 2024 ന്റെ ഭാഗമായാണ് പുരസ്കാരം. 2022-2023 സാമ്പത്തികവർഷത്തെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനമേഖലജില്ല അടിസ്ഥാനത്തിൽ ജനറൽ, വനിത, SC, ST വിഭാഗത്തിൽ ഉൾപ്പെട്ട ക്ഷീരകർഷകര്‍ക്ക് ക്ഷീരസഹകാരി അവാർഡ്നല്‍കുന്നത്. തെരഞ്ഞെടുത്ത 52 ക്ഷീരകർഷകർക്ക് ബഹുമതി പത്രവും ക്യാഷ് അവാർഡും ലഭിക്കും.

2022-23 സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി കേരളത്തിലെ ഏറ്റവും മികച്ച അപ്കോസ് /നോൺ ആപ്കോസ് ക്ഷീരസംഘങ്ങള്‍ക്കുള്ളതാണ് ഡോ.വർഗ്ഗീസ് കുര്യൻ അവാർഡ്“. തെരഞ്ഞടുത്ത ക്ഷീരസഹകരണ സംഘങ്ങൾക്ക് ബഹുമതി പത്രവും ക്യാഷ് അവാർഡുമാണ് ലബിക്കുക.

ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്കടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് പടവ് 2024-ന്റെ വേദിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. ഫോണ്‍: 0471-2445749, 2445799