കേരളത്തില്‍ നല്ല കാര്‍ഷിക മുറകളിലൂടെ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കേരള ഗ്രോ ബ്രാന്‍ഡില്‍ വില്ക്കാന് വിപണന കേന്ദ്രം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം നല്കുന്നു. കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, കൃഷിക്കൂട്ടങ്ങള്‍, എന്‍ജിഓകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കാണ് സഹായം നല്‍കുക. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കേരളാഗ്രോ ബ്രാന്‍ഡ് ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്കും വിശദവിവരങ്ങള്‍ക്കായി കൃഷിഭവനുമായി ബന്ധപ്പെടുക.