Menu Close

ക്രിസ്തുമസിൽ ‘ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

ഇത്തവണ മുതല്‍ കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മോടി കൂട്ടുന്നതിനായി ക്രിസ്മസ് ട്രീ വിതരണം എന്ന ഒരു പദ്ധതി കൂടി വകുപ്പ് നടപ്പിലാക്കുന്നു. സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീ തൈകള്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. തൂജ, ഗോള്‍ഡന്‍സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്തുമസിനോടനുബന്ധിച്ചു വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത് 2 മുതല്‍ 3 അടി വരെ ഉയരമുള്ള തൈകള്‍ മണ്‍ചട്ടിയിലാണ് വളര്‍ത്തിയിരിക്കുന്നത്. ലഭ്യമാക്കുന്ന ക്രിസ്മസ്സ് ട്രീകള്‍ തൂജ തൈകള്‍ 2 അടി വരെ ഉള്ളത് 200 രൂപ തൂജ തൈകള്‍ 2 അടിക്കു മുകളില്‍ ഉയരം ഉള്ളത് 225 രൂപ, ഗോള്‍ഡന്‍ സൈപ്രസ് 2 അടി വരെ ഉള്ളത് 250 രൂപ, ഗോള്‍ഡന്‍ സൈപ്രസ് 2 അടിക്കു മുകളില്‍ ഉയരം ഉള്ളത് 300 രൂപ,അരക്കേറിയ 2 തട്ട് വരെ ഉള്ളത് 300 രൂപ, അരക്കേറിയ 2 തട്ടിനു മുകളില്‍ 400 രൂപയുമാണ് വില. ക്രിസ്മസ് ട്രീ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ കോഴിക്കോട് എന്നീ ജില്ലകളിലെ ഫാമുകളില്‍ ലഭ്യമാണ്.