കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം എടുത്ത് 24 മാസത്തില്‍ കൂടുതല്‍ കുടിശികയായി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പുതുക്കി നല്‍കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു. അംശാദായം അടക്കുന്നതിന് 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട അംഗങ്ങളുടെ കുടിശികയും പിഴയും സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് 2023 നവംബര്‍ 26 വരെ സമയം ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ പിഴ ഈടാക്കും. 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശിക അടക്കേണ്ടതില്ല. കുടിശിക അട്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും ഇനി ഒരു അവസരം ലഭിക്കില്ല. 2020 ജനുവരി മുതല്‍ 20 രൂപ നിരക്കിലാണ് അംശാദായം അടക്കേണ്ടത്. അതത് വര്‍ഷങ്ങളിലെ അംശാദായം കൃത്യസമയങ്ങളില്‍ അടച്ചു തീര്‍ക്കണം. കുടിശിക അടക്കാനെത്തുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക്, ഫോണ്‍ നമ്പര്‍ എന്നിവ കൊണ്ടുവരണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2530558