കാര്‍ഷിക മേഖലയില്‍ നിലവിലുള്ള സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ മൂല്യശൃംഖലയെ കാലാനുസൃതമായി ശാക്തീകരിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് രൂപീകരിച്ച കേരള അഗ്രോബിസിനസ് കമ്പനി (കാബ്കോ) ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് എല്‍എല്‍പിയുടെ സഹകരണത്തോടെ 2024 ഡിസംബര്‍ 19 എറണാകുളം ഗോകുലം പാര്‍ക്കില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കാര്‍ഷിക മൂല്യ ശൃംഖലാ ശാക്തീകരണം. കാബ്കോയുടെ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ശില്‍പ്പശാല കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.