Menu Close

ജൈവകൃഷിയില്‍ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുമായി കേരള കാർഷികസർവകലാശാല

കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 100 രൂപയും രജിസ്ട്രേഷൻ സ്വീകരിക്കുന്നപക്ഷം കോഴ്സ് ഫീസ് 4000 രൂപയും അടക്കേണ്ടതാണ്. (പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തി നടത്തുന്ന ഈ പരിശീലന പരിപാടിക്ക് തുകകൾ അടവാക്കിയ ശേഷം വ്യക്തിപരമായ കാരണത്താൽ പങ്കെടുക്കാതിരിക്കുന്ന പക്ഷം, മറ്റൊരു വ്യക്തിയുടെ അവസരം നഷ്ടപ്പെടുത്തിയെന്ന കാരണത്താൽ, മേൽ തുകകൾ തിരികെനൽകുന്നതല്ല.) ജൈവകൃഷിയുടെ അടിസ്ഥാനതത്വങ്ങൾ ഉൾക്കൊള്ളിച്ച് നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നല്കുന്നതാണ്. ജൈവഫാമുകളിലെ ജോലിക്കും സംരംഭങ്ങൾക്കും ഈ കോഴ്സ് വഴിയൊരുക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 0487-2371104 വെബ് സൈറ്റ് : https://cti.kau.in/