കാര്‍ഷിക മേഖലയിലെ നവസംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി കേരള കാർഷിക സർവകലാശാല നടത്തി വരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആയ കാര്‍ഷിക സംരംഭകത്വപാഠശാല (ഫാം ബിസിനസ് സ്കൂള്‍) യുടെ ആറാം ബാച്ചിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലന പരിപാടി നടത്തുന്നത്. ഹയര്‍സെക്കന്‍ഡറിയാണ് അടിസ്ഥാനയോഗ്യത. 2024 ഫെബ്രുവരി 19 മുതൽ 24 വരെയാണ് പരിശീലനം. കാര്‍ഷിക സംരംഭകമേഖലയിലെ സാധ്യതകള്‍, സംരംഭം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമവശങ്ങള്‍, അക്കൌണ്ടിംഗ് രീതികള്‍, സംരംഭകര്‍ക്കായി നിലവിലുള്ള സര്‍ക്കാര്‍പദ്ധതികള്‍, കാര്‍ഷികസര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍, സംരംഭകത്വ നൈപുണ്യവികസനം, സംരംഭകത്വ വികസനപ്രോജക്ടുകള് രൂപീകരിക്കൽ, വിപണനതന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കുന്നു. വിദഗ്ദ്ധരുടെ ക്ലാസുകൾ, പ്രായോഗികപരിശീലനം, സംരംഭകരുമായി സംവാദം, കൃഷിയിടസന്ദർശനം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പരിശീലനാര്ത്ഥിള്ക്കു താല്പര്യമുള്ള കാർഷികമേഖലയിൽ തുടർപ്പരിശീലനവും കാര്‍ഷികസര്‍വ്വകലാശാലയും മറ്റ് അംഗീകൃത ഗവേഷണകേന്ദ്രങ്ങളും വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ വാങ്ങാനുള്ള സൌകര്യവും ഈ പരിപാടിയുടെ തുടര്‍ച്ചയെന്നോണം ഒരുക്കികൊടുക്കുന്നതാണ്. കോഴ്സ്ഫീ 5000 രൂപയാണ്. പരിശീലനാർഥികൾക്ക് ഭക്ഷണവും താമസസൌകര്യവും ഉണ്ടായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഫെബ്രുവരി 9. കൂടുതല്‍ വിവരങ്ങൾക്ക് : 04872371104.