കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍ 2024 സെപ്തംബര്‍ 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന വ്യത്യസ്ത ഇനം വിളകളെ അടിസ്ഥാനമാക്കിയുള്ള 20 കാര്‍ഷിക സംഗമങ്ങളും സെമിനാറുകളുമാണ് സംഘടിപ്പിക്കുന്നത്. കൃഷി, വ്യവസായം, ടൂറിസം, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകള്‍ മേളയിലുണ്ടാകും. സഹകരണ ബാങ്കുകളുടെ സ്റ്റോളുകളും മേളയില്‍ പങ്കെടുക്കും.
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി രണ്ടാം പതിപ്പ്
