വേനല്‍ക്കാലത്ത് മേല്‍മണ്ണ് ചെറുതായി ഇളക്കിയിടുന്നത് ബാഷ്പീകരണത്തോത് കുറയ്ക്കാനും ജലാഗിരണശേഷി വര്‍ധിക്കാനും സഹായിക്കും.
കാര്‍ഷികവിളകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ജലസേചനം ഉറപ്പാക്കണം.
ജൈവവസ്തുക്കള്‍ ഉപയോഗിച്ച് വിളകളുടെ ചുവട്ടില്‍ പുതയിടീല്‍ അനുവര്‍ത്തിക്കുക. ചകിരിച്ചോര്‍ കമ്പോസ്റ്റിന്റെ ഉപയോഗവും ഈര്‍പ്പം പിടിച്ചുനിര്‍ത്താന്‍ സഹായകമാണ്. വൃക്ഷത്തൈകള്‍, പച്ചക്കറിത്തൈകള്‍ തുടങ്ങിയവയ്ക്ക് തെങ്ങോല ഉപയോഗിച്ച് തണല്‍ നല്‍കുക.
റബ്ബര്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയ വൃക്ഷവിളകളുടെ തായ്ത്തടിയില്‍ കുമ്മായം പൂശി സൂര്യാഘാതത്തില്‍നിന്ന് സംരക്ഷിക്കുക.