വളരെക്കുറഞ്ഞ അളവില്‍ വിത്തിഞ്ചി ഉപയോഗിച്ച് ഇഞ്ചി നടാനുപയോഗിക്കുന്ന രീതിയാണ് ഒറ്റമുകുള നടീല്‍രീതി. ഇതിനായി ഏകദേശം 3:1 അനുപാതത്തില്‍ ചകിരിച്ചോര്‍ കംപോസ്റ്റ്, മണ്ണിരക്കംപോസ്റ്റ് എന്നിവ ചേര്‍ത്ത് പ്രോട്രേ നിറയ്ക്കാം. 5 ഗ്രാം ഭാരമുള്ള മുളച്ച ഒറ്റ മുകുള ഭൂകാണ്ഡം വിത്ത്, പരിചരണത്തിനായി 3 ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ ലായനിയില്‍ മുക്കി വയ്ക്കുക.പിന്നീട് ഇവ പ്രോ ട്രേകളില്‍ നട്ടു 30 – 40 ദിവസം പ്രായമാകുമ്പോള്‍ പറിച്ചുനടാവുന്നതാണ്. വൈകിനടുന്ന സന്ദര്‍ഭങ്ങളില്‍ ഈ നടീല്‍രീതി അവലംബിക്കാവുന്നതാണ് നല്ലത്.