Menu Close

കൃഷിഭവനിൽ ഇന്റേൺഷിപ്പ് ചെയ്യാം

കോഴിക്കോട് ജില്ലയിലെ കൃഷിഭവനുകളിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ ആഗസ്റ്റ് ഒന്നിന് 18 നും 41 നുമിടയിൽ പ്രായമുള്ളവരായിരിക്കണം. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 19 വരെ www.keralaagriculture.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായോ കൃഷിഭവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവിടങ്ങളിലേക്ക് ഓൺലൈൻ /ഓഫ് ലൈൻ ആയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് അതത് കൃഷിഭവനുകളിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 04952370368, 9383471805