വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം വാഴകര്‍ഷകര്‍ക്ക് വേണ്ടി ‘വാഴയുടെ സംയോജിതകൃഷി പരിപാലനം’ എന്ന വിഷയത്തില്‍ 2024 ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് പരിശീലനം സംഘടിപ്പിക്കുന്നു.. പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ 2024 ഒക്ടോബർ 21ന് വൈകിട്ട് 4.00 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രസ്തുത പരിശീലനത്തില്‍ വാഴയുടെ സംയോജിത വളപ്രയോഗ രീതികള്‍ സംയോജിത കീടരോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, വാഴകൃഷിയില്‍ ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ വാട്സ്ആപ്പ് മുഖേനയോ ഫോണിലൂടെയോ 9447856216 എന്ന നമ്പറിൽ ചെയ്യാവുന്നതാണ്.
വാഴയുടെ സംയോജിതകൃഷി പരിപാലന പരിശീലനം
