
കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ജൈവകര്‍ഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി. സ്റ്റാളുകളുടെയും പ്രതിനിധികളുടെയും രജിസ്ട്രേഷന്‍ആരംഭിച്ചു.
2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ ആലുവ യുസി കോളേജില്‍ വച്ചാണ് എട്ടാമത് ദേശീയ ജൈവകര്‍ഷക സംഗമം നടക്കുക. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നാടന്‍ വിത്തുത്സവം, കാര്‍ഷിക സംരംഭ പ്രദര്‍ശനം, യുവാക്കള്‍ക്കുള്ള പരിശീലന പരിപാടികള്‍, കര്‍ഷകരുടെ പ്രബന്ധാവതരണം, മാതൃകാ ജൈവകൃഷിയിട സന്ദർശനം, ജൈവപരുത്തിമേളയും ഫാഷന്‍ഷോയും, വനിതാകര്‍ഷകര്‍ നടത്തുന്ന പരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, വളര്‍ത്തുമൃഗങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദര്‍ശനം, ജൈവഭക്ഷ്യമേള തുടങ്ങി കൃഷിപ്രേമികളെ കാത്തിരിക്കുന്നത് ജൈവകൃഷിയുടെ അത്ഭുതലോകം.
മൂന്നു ദിവസത്തെ താമസവും ഭക്ഷണവും ഉള്‍പ്പെടെ മുഴുവന്‍ ദിവസവും പങ്കെടുക്കാന്‍ 2500 രൂപയാണ് ചെലവെന്ന് ഭാരവാഹികള്‍ പറയുന്നു.
ഓര്‍ഗാനിക് ഫാമിങ് അസോസിയേഷന് ഒഫ് ഇന്ത്യയും കേരള ജൈവകര്ഷകസമിതിയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ജൈവമേളയുടെ സംഘാടകര്‍.
വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഈ ലിങ്കിലൂടെ പോവുക:
https://www.ofai.org/
ഫോണ്‍ : 7306793706