സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് വച്ച് നടത്തപ്പെടുന്നു. ബഹു. വട്ടിയൂർക്കാവ് എം.എൽ. എ. അഡ്വ. വി. കെ. പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദ് കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.
കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം
