Menu Close

IARI കർഷക അവാർഡ് – 2025 അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ  IARI ഇന്നൊവേറ്റീവ് ഫാർമർ, IARI ഫെല്ലോ ഫാർമർ എന്നീ അവാർഡുകൾക്ക് കർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. എല്ലാ വർഷവും പൂസ കൃഷിവിജ്ഞാന മേളയോടനുബന്ധിച്ച് കർഷകരുടെ നൂതനാശയങ്ങൾക്ക് IARI നല്‍കുന്ന അംഗീകാരമാണ് ഈ പുരസ്കാരങ്ങള്‍. ഇന്നവേറ്റീവ് കര്‍ഷക പുരസ്കാരം 25-30 കര്‍ഷകര്‍ക്ക് വര്‍ഷം തോറും കൊടുക്കാറുണ്ട്. ഇന്നവേറ്റീവ് ഫാർമർ അവാർഡ് ഇതിനകം ലഭിച്ച കർഷകർക്ക് ഇനി ലഭിക്കുന്നതായിരിക്കില്ല. അതേസമയം, അവർക്ക് ഒരു വർൽം കഴിഞ്ഞെങ്കില്‍ ഫെല്ലോ ഫാർമർ പുരസ്കാരത്തിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് അവാർഡുകൾക്കുമുള്ള അപേക്ഷകൾ പ്രത്യേകമായി തയ്യാറാക്കിവേണം അയയ്ക്കാന്‍.
കൃഷി വിജ്ഞാനകേന്ദ്രം, വിവിധ കാര്‍ഷകിവകുപ്പുകളിലെ ഡയറക്ടര്‍മാര്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമേധാവികളുടെ അംഗീകാരമുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കർഷകരെ പുരസ്കാരദാനച്ചടങ്ങിലേക്ക് ക്ഷണിക്കുന്നതായിരിക്കും.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ 2025 ജനുവരി 10-നകം ഡോ.ആർ.എൻ. പദാരിയ, ജോയിന്റ് ഡയറക്ടർ (എക്സ്റ്റൻഷൻ), ICAR-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി – 110012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുന്നതിനുമായി www.iari.res.in സന്ദർശിക്കുക. ഫോൺ – 011-25842387.