Menu Close

കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ അംഗങ്ങളായിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2023 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിന് അകത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച DEGREE, PROFESSIONAL DEGREE, PG, PROFESSIONAL PG, ITI, TTC, POLY TECHNIC, GENERAL NURSING, B.Ed, MEDICAL DIPLOMA പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ഫോം ബോര്‍ഡിന്‍റെ www.agriworkersfund.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ബോര്‍ഡിന്‍റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ 2024 ജനുവരി 1 മുതല്‍ ജനുവരി 31 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍ or ഒറിജിനല്‍) പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അംഗത്വ പാസ് ബുക്കിന്‍റെ പകര്‍പ്പ് (ആദ്യപേജിന്‍റെയും, അംശാദായം അടവാക്കിയ വിവരങ്ങള്‍), ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, അപേക്ഷകന്‍/ അപേക്ഷക കര്‍ഷക തൊഴിലാളിയാണെന്ന് തൊളിയിക്കുന്ന യൂണിയന്‍റെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.