Menu Close

റബ്ബർ ഉൽപ്പന്ന സംരംഭകർക്കായി ഹെൽപ് ലൈൻ

റബ്ബർ ഉത്പന്ന നിർമാണമേഖലയിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനും ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുമായി സംരംഭകരെ സഹായിക്കുന്നതിന് ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽആരംഭിച്ച റബ്ബർ പ്രൊഡക്ട്സ് ഇൻക്യുബേഷൻ സെന്ററിന്റെ (ആർപിഐസി) പ്രവർത്തനങ്ങളെക്കുറിച്ചറിയാനും റബ്ബർ ഉത്പന്നനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും റബ്ബർബോർഡ് കോൾസെന്ററുമായി 0481 2576622 എന്ന കോൾസെന്റർ നമ്പരിൽ വിളിക്കാവുന്നതാണ്. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് നാളെ (2025 ഒക്ടോബർ 29 ബുധനാഴ്ച) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ സീനിയർ സയിന്റിസ്റ്റ് ഡോ. ഷേറ മാത്യു ഫോണിലൂടെ മറുപടി നൽകും.