Menu Close

ഗോസമൃദ്ധി എൻ എൽ എം ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു

സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെ തൃശൂര്‍ ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള കന്നുകാലികൾക്കും ക്ഷീരകർഷരകർക്കും പരിരക്ഷ നല്കുന്നതിനായി ഗോസമൃദ്ധി എൻ എൽ എം ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു .

ഉരുക്കളുടെ മരണം, ഉൽപാദനക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ അപകടമരണം എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും. മൂന്ന് വർഷത്തേക്കും ഒരുവർഷത്തേക്കും ഉരുക്കളെ ഇൻഷുർ ചെയ്യാം. ജനറൽ വിഭാഗത്തിലോ പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിലോ പെട്ട കർഷകർക്ക് ഈ പദ്ധതിയിൽ ഗുണഭോക്താക്കൾ ആകാം.

2 മുതൽ 10 വയ്യസ്സുവരെ പ്രായമുള്ള പ്രതിദിനം 7 ലിറ്റർ പാലുത്പാദനശേഷിയുള്ള പശുക്കളെയും, എരുമകളെയും, 7 മാസം ഗർഭിണികളായ കിടാരികളെയും, 7 മാസം ഗർഭാവസ്ഥയിൽ ഉള്ള കറവ വറ്റിയ പശുക്കളെയും സ്കീമിൽ ഉൾപ്പെടുത്താനാകും. 65000 രൂപ മതിപ്പ് വില വരുന്ന ഉരുവിന് ജനറൽ വിഭാഗത്തിന് 1356 രൂപയും എസ് സി എസ് ടി വിഭാഗത്തിന് 774 രൂപയുമാണ് ഗുണഭോക്തൃ വിഹിതം. മൂന്ന് വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3319 രൂപയും എസ് സി എസ് ടി വിഭാഗങ്ങൾക്ക് 1892 രൂപയുമാണ് കർഷക വിഹിതം. പദ്ധതിയുടെ സബ്സിഡിയിൽ 1456 രൂപ സർക്കാർ വിഹിതവും 100 രൂപ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിന്റെയും ആണ്. 100 രൂപ പ്രീമിയത്തിൽ കർഷകന് 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ജില്ലയിലെ 3730 ഉരുക്കൾക്കും അവരുടെ ഉടമസ്ഥർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ള കർഷകർ സ്വന്തം തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ അജിത് ബാബു ജില്ലാ ഇൻഷുറൻസ് നോഡൽ ഓഫീസർ, ഡോ അജയ് കെ ആർ എന്നിവർ അറിയിച്ചു.