Menu Close

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്ത

ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്തയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌. ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രോ സർവീസ് സെൻ്ററിൻ്റെയും നേതൃത്വത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവഹിച്ചു. വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് കഴിഞ്ഞ മൂന്നുവർഷമായി ബ്ലോക്ക് പഞ്ചായത്ത് വലിയ പ്രാധാന്യമാണ് നൽകുന്നത്. കർഷകരിൽ നിന്നും നേരിട്ടാണ് പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്. ഇതുവഴി കർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉൽപന്നങ്ങൾ വാങ്ങാനും സാധിക്കും. സഞ്ചരിക്കുന്ന പച്ചക്കറി ചന്ത കോതമംഗലം ടൗണിൽ വിവിധ മേഖലകളിൽ വിപണനം നടത്തും.