ഐ. സി. എ. ആർ. കൃഷി വിജ്ഞാന കേന്ദ്രം, വെള്ളനാട്, തിരുവനന്തപുരം അഗ്രികൾച്ചർ സ്കിൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ജൈവകൃഷി എന്ന വിഷയത്തിൽ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ജൈവകൃഷി രീതികൾ, ജൈവ വളങ്ങൾ, ജീവാണുവളങ്ങൾ, ജൈവ രോഗകീടനിയന്ത്രണം, ജൈവ സർട്ടിഫിക്കേഷൻ എന്നീ വിഷയങ്ങളെക്കുറിച്ചും മനസിലാക്കുവാൻ സാധിക്കുന്നതാണ്. കർഷകർ വിദ്യാർഥികൾ കൃഷി, ഡിപ്ലോമ ബിരുദധാരികൾ സ്വയം തൊഴിൽ താല്പര്യമുള്ള വ്യക്തികൾ തുടങ്ങിൽ ആർക്കും പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ASCI അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2024 ജനുവരി 30 (സീറ്റുകൾ ചുരുക്കം).
ഫോൺ – 8281114479, 8086019840