Menu Close

‘എഫ് പി ഒ മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് പ്രൊമോഷൻ’ എന്ന വിഷയത്തില്‍ ശില്പശാല

SFAC കേരള (ചെറുകിട കര്‍ഷകരുടെ അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം) 2024 ഓഗസ്റ്റ് 13, 14 തീയതികളില്‍ തിരുവനന്തപുരം ശ്രീകാര്യത്തുള്ള മരിയറാണി സെന്‍ററില്‍ ‘എഫ് പി ഒ മാനേജ്മെന്റ് ആന്‍ഡ് ബിസിനസ് പ്രൊമോഷൻ’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് എഫ് പി ഒ ചെയര്‍പേഴ്സണ്‍മാരുമായും സി ഇ ഒ എസുമായും മുഖാമുഖം പരിപാടിയില്‍ സംവദിക്കുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ. ബി. അശോക് ഐ.എ.എസ്, കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍. ഐ എ എസ്, കൃഷി ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള ഐ എ എസ് എന്നിവര്‍ പങ്കെടുക്കുന്നു.