മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 നവമ്പര്‍ 29 ബുധനാഴ്ച തീറ്റപ്പുല്‍കൃഷിയും സൈലേജ്നിര്‍മ്മാണവും എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിന് അനുയോജ്യമായ വിവിധ തീറ്റപ്പുല്ലിനങ്ങളുടെ കൃഷിയും വിവിധ സംസ്കരണ മാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നു. കൂടാതെ സൈലേജ് നിര്‍മ്മാണം പ്രാക്ടിക്കല്‍ പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. ഈ മേഖലയിലെ പ്രഗല്ഭനായ ഡോ. ലുക്മാന് കാമ്പുറത്ത് (വെറ്ററിനറി സര്ജന്, വെറ്ററിനറി ഡിസ്പെന്‍സറി-താനാളൂര്‍) ആണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ 0494 2962296 എന്ന നമ്പറിൽ വിളിക്കുക.
തീറ്റപ്പുല്‍കൃഷിയും സൈലേജ്നിര്‍മ്മാണവും
