Menu Close

തീറ്റപ്പുൽകൃഷി പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 25 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി “തീറ്റപ്പുൽകൃഷി പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപ്പര്യമുള്ള ക്ഷീരകർഷകർ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കഴിഞ്ഞ 3 വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തിട്ടുള്ളവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20/ രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8089391209, 0476 2698550