ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ടം 2023 ഡിസംബര്‍ 1 മുതല്‍ 27 വരെ ജില്ലയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഹോട്ടല്‍ റോയല്‍ ഒമേര്‍സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. പാല്, മാംസം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ 91706 പശുക്കളേയും 2446 എരുമകളേയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും.