പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 500 ക്ഷീര കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 100 കിലോ കാലിത്തീറ്റ എന്ന ക്രമത്തില്‍ 2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നുമാസം കാലിത്തീറ്റ വിതരണം ചെയ്യും. 25 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയത്. 50 ശതമാനം തുക ഗുണഭോക്താക്കള്‍ അടയ്ക്കണം.