Menu Close

‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്മെന്റ് ആര്‍മി 2025’: സ്റ്റൈപ്പന്റോടെ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മണ്ണുത്തി യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിന്‍റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ സ്റ്റൈപ്പന്റോടുകൂടിയ പരിശീലന പരിപാടിയായ ‘ഫോഡര്‍ ക്രോപ്പ് ഡെവലപ്പ്മെന്റ് ആര്‍മി 2025’ വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ തൃശൂര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ളവരും 18-60 വയസ്സിനിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. നല്ല കായികക്ഷമതയുള്ള സ്ത്രീ-പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാര്‍ത്ഥികള്‍ 5850 രൂപ ഒറ്റത്തവണഫീസായി ആദ്യം അടക്കേണ്ടതാണ്. ഇവര്‍ക്ക് മാസം തോറും 7500 രൂപയാണ് സ്റ്റൈപ്പന്റ്. അപേക്ഷകര്‍ ലഭിക്കേണ്ട അവസാന തിയ്യതി 2024 നവംബര്‍ 28. അപേക്ഷാഫോറം സര്‍വ്വകലാശാല വെബ്സൈറ്റില്‍ നിന്നോ അല്ലെങ്കില്‍ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാം ഓഫീസ്, മണ്ണുത്തിയില്‍ നിന്നോ 2024 നവംബര്‍ 28 വരെ ലഭിക്കുന്നതാണ്. വെബ്സൈറ്റ് – www.kvasu.ac.in ഫോൺ – 0487-2370302, 9526862274