മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി മികച്ച കര്‍ഷകര്‍ക്ക് മത്സ്യവകുപ്പ് അവാര്‍ഡ് നല്കുന്നു. ശുദ്ധജല മത്സ്യകര്‍ഷകര്‍ , ന്യൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ്യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവർക്ക് അപേക്ഷിക്കാം . അപേക്ഷകള്‍ 2024 ജൂൺ 15 വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖാന്തരമോ എത്തിക്കേണ്ടതാണ്. അപേക്ഷാഫോറങ്ങള്‍ ഫിഷറീസ് ജില്ലാ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.