പച്ചക്കറികൾ, വാഴ തുടങ്ങിയ മൃദുകാണ്ഡ സസ്യങ്ങൾക്ക് താങ്ങുകൾ നൽകി കാറ്റിൽ നിന്ന് അവയെ സംരക്ഷിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകൾ കീറി നീർവാർച്ച സൗകര്യം ഉറപ്പാക്കുകയും വിളവെടുക്കാൻ പാകമായവ വിളവെടുപ്പ് നടത്തുകയും ചെയ്യുക.
കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും തെളിഞ്ഞ കാലാവസ്ഥയിൽ മാത്രം തളിക്കുക.
മഴസമയത്ത് മരുന്നുതളി ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ മരുന്നിനോടൊപ്പം പശ കൂട്ടിച്ചേർത്ത് തളിക്കുന്നത് ഇലയിൽ മരുന്ന് തങ്ങിനിൽക്കുന്നതിന് സഹായകമാണ്.
മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസായ സ്ഥലങ്ങളിൽ മേയാൻവിടുന്നത് ഒഴിവാക്കുക, കന്നുകാലികളെ ഉറപ്പുള്ള മേൽക്കുരയ്ക്കടിയിൽ പാർപ്പിക്കുക, തൊഴുത്തിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഒഴിവാക്കുകയും തീറ്റ ഈർപ്പമേൽക്കാതെ സൂക്ഷിക്കുകയും ചെയ്യുക.
(കൃഷിവിജ്ഞാന കേന്ദ്രം, കൊല്ലം)