Menu Close

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 3 ന്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മേയ് 3 ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ കൊല്ലം സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട് നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം.