കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ പദ്ധതിക്ക് എലിക്കുളത്ത് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വിത്സന് നിര്‍വ്വഹിച്ചു. കൃഷിയിടങ്ങളുടെ തരം, വിളകളുടെ വിപണന സാധ്യത, അത് നേരിടുന്ന പ്രശ്നങ്ങള്‍, അവയുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ പരിഗണിച്ചുള്ള മാതൃക തോട്ടങ്ങള്ക്കുളള കാര്‍ഷികാനുകൂല്യങ്ങള്‍ നല്കുന്ന പദ്ധതിയാണ് ഫാം പ്ലാന്‍ പദ്ധതി. ആദ്യ ഘട്ടമായി പത്ത് കര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കാര്‍ഷിക ഉത്പാദന ഉപാധികള്‍, ഫലവൃക്ഷത്തൈകള്‍, പച്ചക്കറിത്തൈകള്‍, ഇതര നടീല്‍ വസ്തുക്കള്‍ എന്നിവയാണ് നല്‍കുന്നത്.