Menu Close

ഷീറ്റുറബ്ബര്‍ കയറ്റുമതി: കിലോഗ്രാമിന് അഞ്ച് രൂപ പ്രോത്സാഹനം

ഷീറ്റുറബ്ബര്‍ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് അഞ്ച് രൂപ പ്രോത്സാഹനമായി നല്‍കാന്‍ റബ്ബര്‍ബോര്‍ഡ് തീരുമാനിച്ചു. 2024 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെ ഈ പദ്ധതി നിലവിലുണ്ടായിരിക്കും. കയറ്റുമതിക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി ഒരു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ സെല്‍ ബോര്‍ഡ് രൂപവത്ക്കരിച്ചിട്ടുണ്ട്. ബോര്‍ഡ് നല്‍കുന്ന രജിസ്ട്രേഷന്‍-കം-മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ നാച്ചുറല്‍ റബ്ബര്‍ ലോഗോ ഉപയോഗിക്കുന്നതിനുള്ള രജിസ്ട്രേഷനും ഉള്ളവര്‍ക്ക് പ്രകൃതിദത്തറബ്ബറിന്‍റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ പ്രോത്സാഹനപദ്ധതിയുടെ പ്രയോജനം ലഭിക്കും.