കര്‍ഷകരുടെ എല്ലാക്കാലത്തെയും കണ്ണീരായിരുന്നു വിളവെടുത്ത് ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉണങ്ങിപ്പോകുന്നത്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ വില്പന നടന്നില്ലെങ്കില്‍ അവ പിന്നെ വളമാക്കാനേ കഴിയുമായിരുന്നുള്ളൂ. അതേസമയം, ഇപ്പോള്‍ ഉണക്കിസൂക്ഷിച്ച പഴങ്ങളും പച്ചക്കറികളും മറ്റു വിളകളും വിപണിയില്‍ പണം നേടിത്തുടങ്ങിയതോടെ കര്‍ഷകരുടെ കണ്ണീര് പുഞ്ചിരിക്കു വഴിമാറുകയാണ്.
ഡ്രൈ പ്രോസസിങ്ങിലൂടെ സംസ്കരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി മൂല്യം ഏറിയതാണ് പുതിയ പ്രതീക്ഷ. എണ്ണയില്‍ വറുത്തെടുത്ത ഉല്‍പ്പന്നങ്ങളേക്കാള്‍ ഇതിന് വിപണിയില്‍ വാങ്ങാന്‍ ആളായിരിക്കുന്നു.
ചക്ക, കപ്പ, പാവയ്ക്ക, കൊണ്ടാട്ടം മുളക്, ഏത്തപ്പഴം, മൽസ്യങ്ങൾ, നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നമായ കോക്കനട്ട് ചിപ്സ്, പൈനാപ്പിൾ, പയർ വർഗങ്ങൾ തുടങ്ങിയവയെല്ലാം ഇങ്ങനെ സംസ്കരിക്കാൻ സാധിക്കും.
ഇവയ്ക്ക് സൂപ്പർ മാർക്കറ്റിലും സ്റ്റാർ ഹോട്ടലിലും മാളുകളിലും വരെ സ്വീകാര്യതയുണ്ട്. പാവയ്ക്ക അരിഞ്ഞുഡ്രൈ ചെയ്തെടുത്താൽ എല്ലാവരും ഇഷ്ടപെടുന്ന കൊണ്ടാട്ടമായി. ശാസ്ത്രീയമായി സംസ്കരിക്കുന്ന ഉണക്കമീനിന്റെ വിപണിയേറെയാണ്.
വിവിധ ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്തതരത്തിലുള്ള സംസ്കരണ രീതികളാണ് അവലംബിക്കേണ്ടത്. സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ, കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം തിരുവനന്തപുരം, ബനാന റിസേർച് സ്റ്റേഷൻ തിരുച്ചിറപ്പിള്ളി, എന്നിവിടങ്ങളിൽ വിവിധ സംസ്കരണ രീതികളുടെ സാങ്കേതിക വിദ്യകൾ ലഭ്യമാണ്.
ഇവയുടെ പായ്ക്കിങ് പ്രധാനമാണ്. ഡ്രൈ ചെയ്ത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു വെക്കുന്നത് ഈർപ്പം കയറാതെ കണ്ടെയ്നറുകളിലാവാണം. ചില്ലറ വിൽപനക്കായി മൾട്ടി ലെയർ മെറ്റലൈസ്ഡ് കവറുകളോ കണ്ടെയ്നറുകളോ തിരഞ്ഞെടുക്കണം. പായ്ക്കിങ് സമയത്തു വായു നീക്കം ചെയ്യുകയും വേണം. അല്ലെങ്കിൽ പൂപ്പൽ ബാധയുണ്ടാകും
ലൈസൻസുകൾ, സബ്സിഡി ഉദ്യോഗ് ആധാർ, ചരക്ക് സേവന നികുതി രജിസ്ട്രേഷൻ തുടങ്ങിയവ നേടി വേണം സംരംഭം ആരംഭിക്കാൻ. വ്യവസായ വകുപ്പിൽ നിന്ന് നിയമാനുസൃതമായ സബ്സിഡി ലഭിക്കും.
very informative content.